Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
പുൽപള്ളി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്. ആശ്രമകൊല്ലി ശിവശൈലം ശശികുമാറി (62) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ആടിക്കൊല്ലിക്കടുത്ത കരിങ്കുറ്റി കവലയിൽ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.
പരിക്കേറ്റ ഇദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീയമ്പം 73 മുതൽ അമ്പത്താറ് വരെയുള്ള പാതയിൽ മാൻ, കാട്ടുപന്നി തുടങ്ങിയ വന്യജീവികൾ റോഡിന് കുറുകെ ചാടി ഒട്ടേറെ വാഹനാപകടങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.