Posted On
date_range Updated On
date_range ആഫ്രിക്കൻ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കി
പുൽപള്ളി: ഇരുളം കല്ലോണിക്കുന്നിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മുഴുവൻ പന്നികളെയും കൊന്നൊടുക്കി. ഇരുളം കല്ലോണിക്കുന്ന് താന്നിക്കൽ തോമസിന്‍റെ ഫാമിലെ 50ലേറെ പന്നികളെയാണ് കഴിഞ്ഞ ദിവസം ദയാവധം ചെയ്ത് കുഴിച്ചുമൂടിയത്.
വൈകിട്ട് ആരംഭിച്ച ദയാവധം രാത്രിയോടെ അവസാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക ദൗത്യസംഘമാണ് ഇവയെ കൊന്ന് മറവുചെയ്തത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള മറ്റ് ഫാമുകളിലെ പന്നികളെയും ദയാവധം ചെയ്ത് കുഴിച്ചുമൂടും. കഴിഞ്ഞ മാസം അവസാനമാണ് ഈ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.