Posted On
date_range Updated On
date_range ചീയമ്പത്ത് ആടുകളെ കടുവ കൊന്നു
പുൽപള്ളി: ചീയമ്പം 73 ആനപ്പന്തി കോളനിയിലെ കുള്ളന്റെ മൂന്ന് ആടുകളെ കടുവ കൊന്നു. വീടിനടുത്തുള്ള വനത്തിൽ മേയാൻ വിട്ടതായിരുന്നു ഇവയെ. വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചായത്തംഗം എം.പി. രാജൻ ആവശ്യപ്പെട്ടു. പ്രദേശത്ത് മുമ്പും കടുവശല്യം ഉണ്ടായിട്ടുണ്ട്. നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊലപ്പെടുത്തിയിരുന്നു. പ്രദേശവാസികൾ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.