പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രം
പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രം നവീകരിക്കുന്നു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നവീകരണ പ്രവൃത്തികള്‍ ആഗസ്റ്റ് മാസത്തില്‍ തുടങ്ങും. 39 ലക്ഷം രൂപ ചെലവിട്ടുളള നവീകരണ പ്രവൃത്തികളാണ് ആശുപത്രിയില്‍ നടക്കുക. ടോക്കണ്‍ ഏരിയ, വെയ്റ്റിങ് ഏരിയ, ലാബ് ഏരിയ എന്നിവ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിക്കും. ആശുപത്രിയുമായ് ബന്ധപ്പെട്ട മറ്റ് അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യമാണ് ഫണ്ട് അനുവദിച്ചത്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്കൂറിനെയാണ് നിർമാണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. പതിനൊന്ന് മാസത്തിനുള്ളില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
നിലവില്‍ നാല് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. പാലിയേറ്റിവ് യൂനിറ്റിന്റെ നേതൃത്വത്തില്‍ പാലിയേറ്റിവ് നഴ്സിന്റെയും ഫിസിയോ തെറപ്പിസ്റ്റിന്റെയും ഡെന്റല്‍ യൂനിറ്റിന്റെയും സേവനം ലഭ്യമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിച്ച ആശുപത്രിയാണ് പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രം. കുടുംബാസൂത്രണം, വിദ്യാർഥികളുടെ ആരോഗ്യം തുടങ്ങി നിരവധി ആരോഗ്യ ബോധവത്കരണ പദ്ധതികൾ ആശുപത്രി ഏറ്റെടുത്ത് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.