ഫാർമാഫെഡ് വയനാട് ജില്ല സമ്മേളനം 13ന്

കൽപറ്റ: ഫാർമാഫെഡ് (ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റസ്) ജില്ല സമ്മേളനം നവംബർ 13ന് കൽപ്പറ്റയിൽ നടക്കും. കൽപ്പറ്റ വ്യാപാര ഭവൻ ഹാളിൽ നടക്കുന്ന സി.ഐ.ടി.യു ജില്ല സെക്രെട്ടറി വി.വി. ബേബി ഉദ്‌ഘാടനം ചെയ്യും. ജില്ലയിലെ ഫാർമസിസ്റ്റുകളുടെ വേതന വർധനവ്, ഫാർമസിസ്റ്റുകളില്ലാതെ മരുന്ന് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ സർക്കാർ ഇടപെടൽ, ജോലി ചെയ്യാതെ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മെഡിക്കൽ ഷോപ്പുകൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ലൈസൻസ് എടുക്കാൻ വേണ്ടി നൽകുന്ന സംവിധാനം നിർത്തലാക്കാൻ വേണ്ടിയുള്ള ഇടപെടൽ എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

സംസ്ഥാന പ്രസിഡന്‍റ് ടി. മുബീർ, സെക്രെട്ടറി ജിനു ജയൻ, ട്രെഷറർ ദർവേഷ് എം, സംസ്ഥാന കമ്മിറ്റി അംഗം സുബിൻ എന്നിവർ പങ്കെടുക്കും. 

Tags:    
News Summary - Pharmafed wayanadu districts conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.