നീലഗിരിയില്‍ വീടുകളില്‍ ഇനി തത്തകളെയും മൈനകളേയും വളര്‍ത്താനാവില്ല

ഗൂഡല്ലൂര്‍: നീലഗിരിയിലെ വീടുകളില്‍ തത്തകളെയും മൈനകളെയും വളര്‍ത്തുന്നത് നിരോധിച്ച് ഉത്തരവായി. വനത്തില്‍നിന്നും പിടികൂടി വീടുകളില്‍ കൊണ്ടുവന്ന് ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പാണ് ഉത്തരവിട്ടത്.

ഇതുസംബന്ധമായി പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മൈക്കിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുങ്ങി. നിയമം ലംഘിച്ച് ഇവയെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

വീട്ടിലുള്ള തത്തകളെയും മൈനകളെയുമടക്കമുള്ള വളര്‍ത്തപക്ഷികളെ ഉടന്‍ തുറന്നു വിടണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - parrots banned in homes at Nilgiris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.