വെള്ളമുണ്ട (വയനാട്): ഇടവേളക്കുശേഷം കുഞ്ഞോം ടൗണില്‍ മാവോവാദികളുടെ പേരില്‍ പോസ്റ്ററുകളും ബാനറും. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് ടൗണിലെ ബസ് സ്റ്റോപ്പിലും കടയുടെ ഭിത്തിയിലും മറ്റും പോസ്റ്ററുകളും ബാനറുകളും കണ്ടെത്തിയത്. ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനെ അമ്പും വില്ലുംകൊണ്ട് നേരിട്ട് ജയിച്ച ആദിവാസികളോട് ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനും വേണ്ടി വീണ്ടും പോരാടാന്‍ ആഹ്വാനം ചെയ്താണ് സി.പി.ഐ മാവോയിസ്റ്റ് എന്ന പേരില്‍ ബാനറുള്ളത്.
കാലവര്‍ഷം, പ്രളയം തുടങ്ങിയവയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നഷ്ടപരിഹാരം വൈകിക്കുന്ന സര്‍ക്കാറിനെതിരെ ചെറുത്തുനില്‍ക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.