മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​വ​ർ

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും പേര്യയിൽ തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ മയക്കുമരുന്നുമായി വന്ന യുവാക്കളാണ് പിടിയിലായത്.

പേര്യ 35 ഇലത്തിക്കണ്ടി വീട്ടിൽ ഇ.കെ. അസീബ് അലി (24), പേര്യ മടപ്പള്ളി വീട്ടിൽ എം. മുഹമ്മദ് ഫാസിൽ (29) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് എം.ഡി.എം.എ 0.4 ഗ്രാം പിടികൂടി. പൊലീസ് സംഘത്തിൽ എസ്.സി.പി.ഒ എ.ആർ. സനിൽ, സി.പി.ഒമാരായ എ.ടി. സനൂപ്, ആർ. രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. യുവാക്കൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുൽപള്ളി: പുല്‍പ്പള്ളി എസ്.ഐ ജിതേഷും സംഘവും ടൗണിൽ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ 2.380 ഗ്രാമുമായി രണ്ടു യുവാക്കള്‍ പിടിയിലായി.

പുല്‍പള്ളി താന്നിത്തെരുവ് തുറപ്പുറത്ത് അമല്‍ കുര്യാക്കോസ് (28), മണല്‍വയല്‍ പൂവത്തിനാല്‍ മിഥുന്‍ വര്‍ഗീസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 20 ജെ 9890 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. സി.പി.ഒമാരായ വിനീത്, രാജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - youths arrested with mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.