വസന്തകുമാർ
മാനന്തവാടി: വിസതട്ടിപ്പ് നടത്തിയ ചെന്നൈ സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായി. കാവുമന്ദം സ്വദേശിയില്‍നിന്ന് സിംഗപ്പൂരില്‍ ജോലിവിസ വാഗ്ദാനം നല്‍കി 1,13,000 രൂപ തട്ടിയ ചെന്നൈ സ്വദേശി വസന്തകുമാറിനെയാണ് (41) വയനാട് സൈബര്‍ പൊലീസ് ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറത്തറ പൊലീസ് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയതിൽ വ്യാജ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചു തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ജില്ല പൊലീസ് മേധാവി 2021ൽ അന്വേഷണം വയനാട് സൈബര്‍ ക്രൈം പൊലീസിനെ ഏൽപിക്കുകയായിരുന്നു.
വയനാട് സൈബര്‍ സ്‌റ്റേഷനിലെ എസ്.സി.പി.ഒ അബ്ദുല്‍ ഷുക്കൂര്‍, റിയാസ്, വിനീഷ് എന്നിവര്‍ ചെന്നൈയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.