ചൂ​ട്ട​ക്ക​ട​വി​ല്‍ മ​ണ്ണ് മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ ഉപയോഗിച്ച് അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ചു നി​ര​ത്തു​ന്നു

അനധികൃത കുന്നിടിക്കല്‍; മണ്ണുമാന്തിയന്ത്രങ്ങള്‍ പിടികൂടി

മാനന്തവാടി: ചൂട്ടക്കടവില്‍ അനുമതിയില്ലാതെ അനധികൃതമായി കുന്നിടിച്ചു നിരത്തുന്നതിനിടെ മണ്ണ് മാന്തി യന്ത്രങ്ങള്‍ റവന്യൂ വകുപ്പ് പിടികൂടി. മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങളാണ് പിടികൂടിയത്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ നിന്ന് മണ്ണിടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വന്‍തോതില്‍ കുന്നിടിച്ച് നിരത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി കലക്ടര്‍ സുജിത് ജോസി, തഹസില്‍ദാര്‍ (ഹൈഡ്ക്വാട്ടേഴ്സ്) പി.യു. സിതാര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യന്ത്രങ്ങള്‍ പിടികൂടിയത്.

Tags:    
News Summary - Unauthorized hill cutting-excavators were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.