തലപ്പുഴയിൽ നടന്ന റോഡ് ഉപരോധം
മാനന്തവാടി: തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തലശ്ശേരി-മാനന്തവാടി റോഡിൽ തലപ്പുഴയിൽ റോഡ് ഉപരോധിച്ചത്. പേര്യ റേഞ്ചർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഞായറാഴ്ച രാത്രിയോടെ തലപ്പുഴ ക്ഷീരസംഘത്തിന് സമീപം കൂട് സ്ഥാപിക്കുമെന്ന് ഉറപ്പു നൽകി. വൈകീട്ടോടെ കൂട് സ്ഥലത്തെത്തിച്ചെങ്കിലും സ്ഥാപിക്കാൻ അനുമതി ലഭ്യമായില്ല.
തലപ്പുഴ ക്ഷീര സംഘം ഓഫിസിന് മുന്നിലൂടെ കടുവ കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം
ഈ സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. റോഡുപരോധ സമരത്തിന് ഗ്രാമപഞ്ചായത്ത് പ്രസി. എൽസി ജോയി ജനപ്രതിനിധികളായ എം.ജി. ബിജു, പി.എസ്. മുരുകേശൻ സ്വപ്ന പ്രിൻസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.