തെരുവുനായുടെ കടിയേറ്റവർ ആശുപത്രിയിൽ

മാനന്തവാടിയിൽ തെരുവുനായ്​ ശല്യം; മൂന്നുപേരെ കടിച്ചു

മാനന്തവാടി: തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

മാനന്തവാടി^കോഴിക്കോട് റോഡില്‍ കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ കണിയാരം കടപ്പൂർ അമല്‍ജോസഫ് (17) എന്നിവര്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെ പത്ര വിതരണം ചെയ്യുന്നതിനിടെ കണിയാരം കെ.എസ്.ഇ.ബി ഓഫിസിനു സമീപത്തു​െവച്ച് ഏജൻറ് കണിയാരം ഈന്തുകുഴിയില്‍ ചാക്കോ (65) എന്നിവര്‍ക്കുമാണ് കടിയേറ്റത്.

വെള്ളിയാഴ്ച കണിയാരത്തുവെച്ച് ഒരു തമിഴ്‌നാട് സ്വദേശിക്കും കടിയേറ്റിരുന്നു. ഇവരെ മാനന്തവാടി ജില്ല ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെൻറ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപകാലത്ത് മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷമാണ്.

അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭ തയാറാവണമെന്ന ആവശ്യം ശക്തമായി. മാനന്തവാടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ്​ ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷമാണ്. അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭ ഭരണസമിതി തയാറാവണമെന്ന്​ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഡെന്നിസൺ കണിയാരം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.