കൊമ്പ്​ മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ ജോർജിനെ താഴെ എത്തിച്ചപ്പോൾ

മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മാനന്തവാടി: കൊമ്പുകൾ മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്​നി രക്ഷ യൂനിറ്റും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ വട്ടോളി പാറക്കെട്ട് എന്ന സ്ഥലത്ത് മുള്ളൻകുഴി ജോസി​െൻറ കൃഷിസ്ഥലത്ത് മരം മുറിയിൽ ഏർപ്പെട്ട അമ്പലവയൽ സ്വദേശി പടിഞ്ഞാറത്തറയിൽ ജോർജിനെയാണ് (45) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. മരക്കൊമ്പ്​ മുറിക്കുന്നതിനിടെ കാൽതെറ്റി 40 അടി ഉയരത്തിൽ കുടുങ്ങുകയായിരുന്നു.

നാട്ടുകാരിൽ ഒരാൾ കയറി താഴെ വീഴാതിരിക്കാൻ ബന്ധിച്ചതിനാൽ അപകടം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്​നിശമന നിലയത്തിൽനിന്ന്​ സ്​റ്റേഷൻ ഓഫിസർ സി.പി. ഗിരീശ​െൻറ നേതൃത്വത്തിൽ 11 മണിയോടെ എത്തിയ ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം ശ്രമിച്ചതിന് ശേഷമാണ് വലയുടെ സഹായത്തോടെ ജോർജിനെ താഴെയിറക്കിയത്.

തുടർന്ന് പേര്യ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ.ആർ. ചന്ദ്രൻ, കെ. ധനീഷ്, എം.ബി. ബിനു, ഷാഹുൽ ഹമീദ്, ജിജുമോൻ, മിഥുൻ എന്നിവർ രക്ഷപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - The worker who was trapped on top of the tree was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.