representational image
മാനന്തവാടി: കടുവ പശുകിടാവിനെ ആക്രമിച്ച് കൊന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മേയുകയായിരുന്ന പശുകിടാവിനെ കടുവ ആക്രമിച്ചത്.
മാനന്തവാടി നഗരസഭ പരിധിയിലെ ബേഗുർ റെയ്ഞ്ച് തലപ്പുഴ സെക്ഷന് കീഴിലെ പിലാക്കാവ് മണിയൻകുന്ന് ഊന്ന് കല്ലിങ്കൽ കുമാരന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ വട്ടക്കുനി ബിജുവിന്റെ ആടിനെ വന്യമൃഗം കടിച്ച് കൊണ്ട് പോയിരുന്നു. പുലിയാണ് ആടിനെ ആക്രമിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
കടുവ പശുകിടാവിനെ ആക്രമിക്കുന്നത് നേരിൽ കണ്ടതായും തന്റെ ആടിനെ ആക്രമിച്ച് കൊണ്ട് പോയതും കടുവതന്നെയാണെന്ന് ബിജു പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ചർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. പശുകിടാവിന്റെ ഉടമക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിച്ചതായി ബേഗുർ റെയ്ഞ്ച് ഓഫിസർ രാകേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.