മലമ്പാമ്പ് മരപ്പട്ടിയെ വിഴുങ്ങിയനിലയിൽ
മാനന്തവാടി: വലിയൊരു മരപ്പട്ടിയെ ഛർദിച്ച് മലമ്പാമ്പ്. മാനന്തവാടി എടവക കമ്മന ആയിപൊയിലിലാണ് സംഭവം. കുരിശുംമൂട്ടിൽ ഷാജിയുടെ കോഴി ഫാമിൽ ഇരവിഴുങ്ങിയ നിലയിൽ കണ്ട മലമ്പാമ്പിന്റെ വയറ്റിൽനിന്നാണ് മരപ്പട്ടി പുറത്തുവന്നത്. ശനിയാഴ്ച കോഴികൾക്ക് തീറ്റ കൊടുക്കാനായി ഫാമിലെത്തിയ ഷാജി, ഇര വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ട വിവരം വനപാലകരെ അറിയിച്ചു.
വനപാലകരുടെ നിർദേശപ്രകാരമെത്തിയ നോർത്ത് വയനാട് വനം ഡിവിഷനിലെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് പാമ്പിനെ ചാക്കിലാക്കി. മലമ്പാമ്പ് ഇരയെ ഛർദിക്കാൻ ഒരുങ്ങുന്നത് മനസ്സിലായതോടെ വീണ്ടും ചാക്കിൽനിന്ന് പുറത്തിറക്കി. വയറ്റിലുള്ളത് ഫാമിൽനിന്ന് ഭക്ഷിച്ച കോഴികളാണെന്ന ധാരണയിൽ കാത്തിരുന്നവർക്കു മുന്നിലേക്കാണ് പാമ്പ് വലിയൊരു മരപ്പട്ടിയെ ഛർദിച്ചത്. ഇരവിഴുങ്ങിയ പാമ്പുകളെ പിടികൂടിയാൽ ഛർദിക്കുകയെന്നത് പാമ്പുകളുടെ പൊതു സ്വഭാവമാണ്. പാമ്പിനൊപ്പം മരപ്പട്ടിയെയും ചാക്കിലാക്കി വനപാലകർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.