പ്രതികളായ മെൽബിൻ, അരുൺ, സജേഷ്, വിശാഖ്, ശ്രീരാഗ്
മാനന്തവാടി: എടവക കൊണിയന്‍ മുക്ക് ഇ.കെ. ഹൗസില്‍ അജ്മല്‍ (24) തൂങ്ങി മരിച്ച സംഭവത്തില്‍ അഞ്ചുപേർ അറസ്റ്റിൽ. അജ്മലിനെ മർദിച്ച വെള്ളമുണ്ട കട്ടയാട് ഗീതാലയം വീട്ടിൽ എൻ.ടി. സജേഷ് (43), പുതുശ്ശേരി തെക്കേതിൽ വീട്ടിൽ വിശാഖ് (23), പുതുശ്ശേരി മച്ചാനിക്കൽ വീട്ടിൽ എം.ബി. അരുണ്‍ (22), എടവക പാറവിളയിൽ ശ്രീരാഖ് ബാബു (21), വെണ്മണി കാമ്പട്ടി അരിപ്ലാക്കൽ മെല്‍ബില്‍ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കസ്റ്റഡിയിലെടുത്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ, മർദനം, സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. അജ്മലിന് ഇവരുടെ ബന്ധുവായ പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയത്തെ തുടര്‍ന്നാണ് പ്രതികൾ അത് ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ അജ്മലിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
അഞ്ച്പേരും ചേര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അജ്മലിനെ ഫോണില്‍ വിളിച്ച് അഗ്രഹാരം പുഴക്ക് സമീപം എത്താന്‍ ആവശ്യപ്പെടുകയും സുഹൃത്തിനൊപ്പം എത്തിയ അജ്മലിനെ മർദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അജ്മലിന്റെ രണ്ട് മൊബൈലുകള്‍ ബലം പ്രയോഗിച്ച് വാങ്ങിയെടുത്ത് വീട്ടിലേക്ക് മടക്കി.
ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് അജ്മല്‍ ആത്മഹത്യചെയ്തതെന്നാണ് സൂചന. അജ്മലിന്റെ കഴുത്ത്, ഇടതു കൈ, മൂക്ക്,പുറംഭാഗം, കാല്‍മുട്ട് എന്നിവിടങ്ങളില്‍ മർദനമേറ്റ പാടുകളുണ്ടായിരുന്നു. സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.