Posted On
date_range Updated On
date_range സംസ്കൃതം ബി.എഡ്: വയനാട് സ്വദേശിനിക്ക് ദേശീയതലത്തിൽ ഒന്നാം റാങ്ക്
മാനന്തവാടി: കേന്ദ്രീയ സംസ്കൃത സർവകലാശാല നടത്തിയ സംസ്കൃതം ബി.എഡ് പരീക്ഷയിൽ വയനാട് സ്വദേശിനിക്ക് ദേശീയതലത്തിൽ ഒന്നാം റാങ്ക്. തവിഞ്ഞാൽ കണ്ണോത്ത് മല ചാലിങ്കൽ എ.കെ. ജ്യോതിക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. മാനന്തവാടി ഗവ. യു.പി സ്കൂൾ അധ്യാപികയാണ്.
കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ കാമ്പസിൽനിന്നാണ് ബി.എഡ് പൂർത്തിയാക്കിയത്. വയനാട് സ്വദേശിക്ക് ആദ്യമായാണ് സംസ്കൃതം ബി.എഡിൽ ദേശീയതലത്തിൽ ഒന്നാംറാങ്ക് ലഭിക്കുന്നത്. ഭർത്താവ് മനോജ് കൽപറ്റ ഗവ. കോളജിൽ ഓഫിസ് അറ്റൻഡറാണ്. മക്കൾ: കാർത്തിക്, കശ്യപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.