മുഹമ്മദ്
ഷാഫി
മാനന്തവാടി: തിരുനെല്ലി തെറ്റ്റോഡിൽ ബസ് തടഞ്ഞു നിർത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. രാമനാട്ടുകര ഫറോക്ക് കോളജ് റോഡിലെ കുമ്പിയാലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയെ (35) ആണ് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്.
ഇതോടെ സംഭവത്തിൽ അറസ്റ്റിലായവർ 14ആയി. ഒക്ടോബർ അഞ്ചിന് പുലർച്ച 3.45നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരാനായ മലപ്പുറം സ്വദേശിയാണ് കവർച്ചക്കിരയായത്. 1.40 കോടി രൂപ കവർന്നെന്നാണ് ഇദ്ദേഹം പൊലീസിൽ നൽകിയ പരാതി.
തോൽപെട്ടി ചെക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി- തെറ്റ്റോഡ് കവലയിലെത്തിയപ്പോൾ തടഞ്ഞുനിർത്തി കവർച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു. മുഹമ്മദ് ഷാഫിയെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.