മാനന്തവാടി: മൂന്നുവർഷം മുമ്പ് ജില്ലയിലെ നിരവധി കുരുമുളക് കര്‍ഷകരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസ് ഇഴയുന്നു. പ്രതികളെ പിടികൂടുന്നതില്‍ പൊലീസിനെ തടയുന്നത് സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിെൻറ ഇടപെടലാണെന്ന് കർമസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
പല കേസുകളിലും അന്വേഷണം നേരിടുന്ന പ്രതിക്ക് ജില്ലയിലെ കുരുമുളക് തട്ടിപ്പ് കേസില്‍ ബന്ധമുള്ളതായും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഭരണകക്ഷി നേതാവിെൻറ മകൻ കേസിൽ ഇടപെടുന്നുണ്ട്. കോഴിക്കോട്, വടകര, പുല്‍പള്ളി സ്വദേശികളായ നാലുപേര്‍ ചേര്‍ന്നാണ് അധിക വില വാഗ്ദാനം ചെയ്ത് ജില്ലയിലെ കര്‍ഷകരില്‍നിന്ന് കുരുമുളക് ശേഖരിച്ചത്. ഒരു മാസത്തെ അവധിക്ക് ചെക്ക് നല്‍കി. എന്നാൽ, പണം ലഭിച്ചില്ല. ഇങ്ങനെ അഞ്ചുകോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പരാതികള്‍ നൽകിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോടതി നിര്‍ദേശം ഉണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനത്തിൽ പൊലീസ് ഒഴിഞ്ഞു മാറുകയാണ്.
തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും കർമസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ജോണി കുഴിവേലില്‍, വര്‍ക്കി എല്ലംപുഴ, ജോര്‍ജ് പാക്കം, സിജോ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.