representational image

മലയോര ഹൈവേ; മാനന്തവാടിയിൽ വ്യാപാരികളുടെ യോഗം ചേർന്നു

മാനന്തവാടി: നിർദിഷ്ടമലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ചേർന്നു. മാനന്തവാടി ക്ഷീര സംഘം ഹാളിൽ ചേർന്ന യോഗത്തിൽ ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സി.കെ.രത്നവല്ലി മുഖ്യ പ്രഭാഷണം നടത്തി. റോഡ് ഫണ്ട് അതോറിറ്റി എക്സിസിക്യൂട്ടിവ് എൻജിനീയർ കെ. ബൈജു സാങ്കേതിക വശങ്ങൾ വിശദീകരിച്ചു.

റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ കെട്ടിട ഉടമകളും വ്യാപാരികളും ഐ കകണ്ഠ്യേന തയാറായി. പൊളിച്ചുനീക്കുന്നതിന്‍റെ ഭാഗമായി പുനർനിർമിക്കേണ്ട കെട്ടിടങ്ങൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ് നൽകാൻ പൊതുവിൽ ധാരണയായി. ഇതനുസരിച്ച് പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളുടെ അളവ് മാർക്ക് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു.

കാലാവസ്ഥ അനുകൂലമായാൽ നവംബർ ആദ്യവാരം നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ് നിർമാണ ചുമതല. 18 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷൃമിടുന്നത്.നഗരത്തിൽ എരുമത്തെരുവ് മുതൽ ഗാന്ധി പാർക്ക് വഴി കോഴിക്കോട് റോഡ് വരെയാണ് ആദ്യഘട്ട നിർമാണം നടക്കുക.

Tags:    
News Summary - Mountain Highway-A meeting of traders was held at Mananthavadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.