മാനന്തവാടി: കുടിവെള്ളം ചോദിച്ച് വീട്ടില്‍ കയറി സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരിയില്‍ താമസിച്ചുവരുന്ന തിരുവനന്തപുരം പാങ്ങോട് കിഴക്കേക്കര പുത്തന്‍വീട് അനില്‍കുമാര്‍ (42) ആണ് പിടിയിലായത്.
മാനന്തവാടി ക്ലബ്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച ഉച്ചക്ക് കുടിവെള്ളം ചോദിച്ച് ചെന്ന ഇയാൾ വീട്ടമ്മ വെള്ളമെടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ പുറത്തുണ്ടായിരുന്ന ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് മാനന്തവാടി ടൗണിലെ കടയിലെത്തി ഫോണിെൻറ ലോക്ക് ഒഴിവാക്കിയശേഷം മറ്റൊരു കടയില്‍ ഫോണ്‍ വിറ്റു.
പൊലീസ് മൊബൈല്‍ ഷോപ്പുകാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ മോഷണവിവരം ഷെയര്‍ ചെയ്യുകയും തുടരന്വേഷണത്തില്‍ പ്രതി വലയിലാകുകയുമായിരുന്നു.ഒരു കടയില്‍നിന്ന് ഫോണിെൻറ ലോക്ക് ഒഴിവാക്കിയശേഷം മറ്റൊരു കടയിൽ വിറ്റത് സംശയം തോന്നാതിരിക്കാനായിരുന്നു. വിൽപന നടത്തിയ കടയിൽനിന്ന് നാലായിരം രൂപയുടെ മറ്റൊരു ഫോണും, 3000 രൂപ പണമായും കൈപ്പറ്റി. സ്ക്രീന്‍ ലോക്ക് മാറ്റാനെത്തിയ കടയുടെ ഉടമ പൊലീസിെൻറ സൂചനകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.