ദേശീയ മെഡിക്കൽ സംഘം മാനന്തവാടി മെഡിക്കൽ കോളജിൽ പരിശോധന നടത്തുന്നു
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യ കമീഷൻ സംഘം മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തി. എം.ബി.ബി.എസ് കോഴ്സിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കാനാവശ്യമായ ഭൗതിക, സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളാണ് സംഘം വിലയിരുത്തിയത്.
തിങ്കളാഴ്ച രാവിലെയോടെയാണ് ഡോ. കമല്‍ കുമാര്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ത്തിയത്. രാവിലെയെത്തിയ സംഘം രണ്ടായി പിരിഞ്ഞാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. കെട്ടിടങ്ങള്‍ സംബന്ധിച്ചും ഭൂമി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ സംഘം പരിശോധിച്ചു. രണ്ടു ദിവസത്തിനകം പരിശോധന റിപ്പോര്‍ട്ട് കമീഷന് മുമ്പാകെ സമര്‍പ്പിക്കും.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വയനാട് മെഡിക്കല്‍ കോളജിന്റെ അഫലിയേഷന്‍ സംബന്ധിച്ച് തീരുമാനമുണ്ടാവുക. 2023ല്‍ സംഘം പരിശോധന നടത്തിയതില്‍ മതിയായ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന റിപ്പോര്‍ട്ട് പ്രകാരം അംഗീകാരത്തിനായുള്ള അപേക്ഷ നിരസിക്കുകയായിരുന്നു.
അന്ന് 100 സീറ്റിനുള്ള അപേക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ 50 മെഡിക്കല്‍ സീറ്റിനുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത്. ഡോ. രവി കിരണ്‍ കിഷന്, ഡോ. ജെ.എസ്. താക്കൂര്‍, ഡോ. ദിനേഷ് സിങ് റത്തോര്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
വയനാട് അസി. കലക്ടർ പി.പി. അർച്ചന, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ കെ.വി. വിശ്വനാഥന്, മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംഘത്തിനാവശ്യമായ വിവരങ്ങള്‍ കൈമാറി. രാത്രിയിലും പരിശോധന തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.