മാനന്തവാടി: കെ.എസ്.ആർ.ടി.സി മാനന്തവാടി-കോയമ്പത്തൂർ ബസ് സർവിസ് പുനരാരംഭിക്കുന്നു. ആറിന് രാവിലെ 7.40ന് മാനന്തവാടിയിൽ നിന്നും പുറപ്പെടുന്ന ബസ് പനമരം, കൽപറ്റ, മേപ്പാടി, പന്തലൂർ, ഊട്ടി, മേട്ടുപാളയം വഴി വൈകീട്ട് 3.10 ന് കോയമ്പത്തൂരിൽ എത്തും. വൈകീട്ട് ഏഴിന് അവിടെ നിന്ന് പുറപ്പെട്ട് പുലർച്ചെ 2.30 ന് മാനന്തവാടിയിൽ തിരിച്ചെത്തും.
കോവിഡിനെ തുടർന്ന് ഒരു വർഷത്തിലധികമായി സർവിസ് നിർത്തവെച്ചിരിക്കുകയായിരുന്നു. തമിഴ്നാട് കേരളത്തിലേക്ക് സർവിസ് ആരംഭിച്ചതോടെയാണ് കേരളവും സർവിസ് പുനരാരംഭിച്ചത്. മാനന്തവാടി ഡിപ്പോക്ക് നല്ല വരുമാനം ലഭിച്ചിരുന്ന സർവിസായിരുന്നു. വിദ്യാർഥികൾ, വ്യാപാരികൾ എന്നിവർക്ക് ഏറെ ഉപകാരപ്പെടുന്ന സർവിസാണിത്. ടിക്കറ്റിന് ഓൺലൈൻ ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.