അറ്റകുറ്റപ്പണി പൂർത്തിയാവുന്ന കൊട്ടിയൂർ വയനാട് ചുരം പാതയിലെ ഒന്നാം ഹെയർപിൻ വളവ്
കൊട്ടിയൂർ: പ്രളയത്തിൽ തകർന്ന കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിൽ. പാത തിങ്കളാഴ്ച ഗതാഗതത്തിന് ഭാഗികമായി തുറക്കാനാണ് തീരുമാനം. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ അനുവദിച്ചത്. തിങ്കളാഴ്ച മുതൽ ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്കു വാഹനങ്ങൾക്ക് അനുമതിയില്ല. 26ാം തീയതി മുതലാണ് അറ്റകുറ്റപ്പണികൾക്കായി പാത അടച്ചത്.
നിലവിൽ നിടുംപൊയിൽ മാനന്തവാടി ചുരം പാത വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്ന കൊട്ടിയൂർ-പാൽചുരം പാതയിൽ രാത്രി ചെങ്കൽ വാഹനങ്ങൾ കടന്നുപോകുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഈ വാഹനങ്ങൾ കണ്ടെത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്. കർശന നിരോധനം നിലനിൽക്കെ രാത്രികളിൽ പാതയിലൂടെ കടന്നുപോയ ചെങ്കൽ ലോറികളെപ്പറ്റി നാട്ടുകാരാണ് പരാതിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.