മഹാദീർ മുഹമ്മദ്

കോവിഡ് വിവരങ്ങളുമായി കെ ഡേറ്റ ആപ്

മാനന്തവാടി: തത്സമയ കോവിഡ് വിവരങ്ങളടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി വിദ്യാർഥി. തരുവണ ഏഴേനാൽ സ്വദേശിയായ കളപ്പീടികയിൽ മഹാദീർ മുഹമ്മദ് (20) ആണ് ശ്രദ്ധ നേടുന്നത്. കെ ഡേറ്റ എന്ന പേരിൽ നിർമിച്ച ആപ്പിൽ സംസ്ഥാനത്തെ ഓരോ ജില്ലകൾ തിരിച്ചും ദിവസേനയുള്ള രോഗികളുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും മരണനിരക്ക്, പഞ്ചായത്ത്, വാർഡ് എന്നിവ രേഖപ്പെടുത്തിയുള്ള കണ്ടെയ്ൻമെൻറ് സോണുകൾ, മറ്റു സർക്കാർ നിർദേശങ്ങൾ, അനുബന്ധ വാർത്തകൾ എന്നിവയും അറിയാനാകും.

കൃത്യമായ അപ്ഡേഷനോടുകൂടിയാണ് മഹാദീർ ആപ് ഒരുക്കിയിട്ടുള്ളത്. ബംഗളൂരു ജൈൻ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ ബി.സി.എ വിദ്യാർഥിയായ മഹാദീർ കഴിഞ്ഞ ജൂലൈ ആദ്യത്തോടെയാണ് ആപ് നിർമിച്ചത്. ആഗസ്​റ്റ് അവസാനത്തോടെ ആപ് പൂർണ പ്രവർത്തന സജ്ജമാക്കി. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമാണ് ആപ് ഒരുക്കിയിട്ടുള്ളത്. അബ്​ദുല്ല^ നസീമ ദമ്പതികളുടെ മകനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.