മാനന്തവാടി പഞ്ചായത്ത് ബസ്​സ്​റ്റാൻഡ് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ

റോഡരികിലെ അനധികൃത പാർക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം

മാനന്തവാടി: നഗരത്തിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മാനന്തവാടി പഞ്ചായത്ത് ബസ്​സ്​റ്റാൻഡ്^പെരുവക റോഡി​െൻറ ഇരുവശത്തുമായി വാഹനങ്ങൾ നിർത്തിയിടുന്നതാണ് ദുരിതമാകുന്നത്.

വീതി കുറവായിരുന്ന റോഡ് അടുത്തിടെയാണ് 10 മീറ്റർ വീതി കൂട്ടി നവീകരിച്ചത്. ഇതോടെ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും പതിവായി.

വാഹനങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെടാൻ തുടങ്ങി. ബസുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.

ഈ റോഡിൽ കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററും പ്രവർത്തിക്കുന്നുണ്ട്. റോഡരികിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുകൾ സൃഷ്​ടിക്കുകയാണ്.

അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളാണ് നടത്തിയതെന്നും ആരോപണമുണ്ട്.

ഓവുചാലുകൾക്കു മീതെ വളരെ ഉയരത്തിൽ സ്ലാബുകൾ പാകിയതിനാൽതന്നെ വ്യാപാര സ്ഥാപനങ്ങളിലെ പാർക്കിങ്ങും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തര പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.