തോൽപെട്ടി ചെക്ക്പോസ്റ്റിൽ സ്വർണം പിടികൂടി

മാനന്തവാടി: മതിയായ രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുവന്ന 1.600 കിലോഗ്രാം സ്വർണം പിടികൂടി. തോൽപെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ പരിശോധനക്കിടെയാണ് സ്വർണം പിടികൂടിയത്.

നിലമ്പൂർ സ്വദേശികളായ മദാരി വീട്ടിൽ എം. നൗഫൽ (39), ചെടിയാൻ തൊടിയിൽ സി.ടി. റഷീദ് (44), പെറ്റമ്മൽ വീട്ടിൽ പി. നസീമ (40) എന്നിവരാണ് കാറിലുണ്ടായിരുന്നത്. സ്വർണസ്റ്റ തുടർ നടപടികൾക്കായി വയനാട് ജി.എസ്.ടി വകുപ്പിന് കൈമാറി. വയനാട് അസിസറ്റൻ്റ് എക്സൈസ് കമീഷണർ ടി.എൻ. സുധീറിന്‍റെ നേതൃത്വത്തിൽ തോൽപെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയനാട് ഐ.ബി പാർട്ടിയും വയനാട് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ഐ.ബി ഇൻസ്പെക്ടർ കെ. ഷാജി, അസി. എക്സൈസ് ഇൻസ്പെക്ടർ വി. രാജേഷ്, പ്രിവൻ്റീവ് ഓഫിസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രക്കണ്ടി, സി.ഇ.ഒമാരായ പി.വി. രജിത്ത്, പി.എൻ. ശശികുമാർ, കെ. അനൂപ് കുമാർ, ഇ.എസ്. ജെയ്മോൻ, എക്സൈസ് ഡ്രൈവർമാരായ ബാലചന്ദ്രൻ, പ്രസാദ്, എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Gold was seized at Tholpetti check post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.