ദ്വാ​ര​ക എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് ഒ​രു​ക്കി​യ പൂ​ന്തോ​ട്ടം

ദ്വാരക ടൗണിൽ പൂച്ചട്ടികൾ സ്ഥാപിച്ചു

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തെ അ​ട​ച്ചി​ട​ലു​ക​ളു​ടെ മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​ൻ ദ്വാ​ര​ക എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് വീ​ടു​ക​ളി​ൽ ഒ​രു​ക്കി​യ പൂ​ന്തോ​ട്ടം മാ​തൃ​ക​യാ​വു​ന്നു.

ദ്വാ​ര​ക ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പൂ​ന്തോ​ട്ട നി​ർ​മാ​ണം. ദ്വാ​ര​ക ടൗ​ണി‍െൻറ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം എ​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ദ്വാ​ര​ക​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ചു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യി​രു​ന്നു. ഇ​തി‍െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൂ​ന്തോ​ട്ട നി​ർ​മാ​ണ മ​ത്സ​ര​മാ​ണ് പു​തി​യ ആ​ശ​യ​ത്തി​ന് വി​ത്തു പാ​കി​യ​ത്. 1000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ഡോ​ൺ​സി തോ​മ​സ്, ടി. ​ന​ദീ​ർ, കെ. ​വ​ന​ജ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യ ഫ്ല​വ​ർ ഷോ ​കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ എ​ളം​ങ്കു​ന്ന​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ഹാ​ബ് ആ​യാ​ത്ത്, ഷി​ൽ​സ​ൻ കോ​ക്ക​ണ്ട​ത്തി​ൽ, റെ​നി​ൽ ക​ഴു​താ​ടി​യി​ൽ, സ്റ്റാ​ൻ​ലി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Flower pots were installed in Dwarka town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.