വിളഞ്ഞുനിൽകുന്ന
പൊന്നി നെൽകൃഷി
മാനന്തവാടി: വിളഞ്ഞെത്താൻ വൈകിയതിനെ തുടർന്ന് കാലവർഷത്തിൽ മുങ്ങിയ നെൽകൃഷി പൂർണമായും നശിക്കുന്നു. ഇതോടെ കണ്ണീർക്കയത്തിലായിരിക്കുകയാണ് ഒരുപറ്റം കർഷകർ. വെള്ളമുണ്ട കൃഷിഭവനു കീഴിലെ പാലയാണ പാടശേഖരത്തിൽ കക്കടവിനടുത്ത് വിളഞ്ഞുകിടക്കുന്ന രണ്ട് ഏക്കർ പൊന്നി നെൽകൃഷിയാണ് കൊയ്തെടുക്കുവാൻ കഴിയാതെ നശിക്കുന്നത്.
പാട്ടത്തിനെടുത്ത്, പ്രദേശവാസികളും യുവകർഷകരുമായ കരിന്തോളിൽ തോമസ്, പേര്യ കോട്ടിൽ സിനോജ്, വെണ്ടർമാലിൽ ബേബി, തരിപോട്ടുമ്മൽ രാജീവൻ ,സജീവൻ എന്നിവർ ചേർന്നാണ് കൃഷിയിറക്കിയത്.
നഞ്ചകൃഷി വിളവെടുപ്പ് താമസിച്ചതിനെ തുടർന്നുണ്ടായ കാലതാമസമാണ് പുഞ്ച കൃഷിയെ സാരമായി ബാധിച്ചത്. മഴയുടെ ഇടവേള നോക്കി പനമരത്തുഉണ്ടായിരുന്ന കൊയ്ത്ത് യന്ത്രം ഉപയോഗപ്പെടുത്തി വിളവെടുക്കുവാനുള്ള ഇവരുടെ തീവ്രശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്.
കാലവർഷം കനത്തതിനെ തുടർന്ന് കക്കടവ് പുഴ കവിഞ്ഞാൽ നെൽകൃഷി പാടെ വെള്ളത്തിലാകുമോ എന്ന ഭയത്തിലാണ് കർഷകർ. പാകമായ കതിർക്കുലകൾ പൂർണമായി നശിക്കുന്നത് ആശങ്ക ഉണർത്തുന്നുണ്ട്. വിളനഷ്ടം കണക്കാക്കി കൃഷിവകുപ്പ് കർഷകർക്ക് അടിയന്തര ആശ്വാസ നടപടികൾ അനുവദിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.