പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ർ​ശി​നി തേ​യി​ല​ത്തോ​ട്ടം

പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ർ​ശി​നി എ​സ്​​റ്റേ​റ്റി​ൽ വി​പു​ല ടൂറിസം പ​ദ്ധ​തി​ക​ളു​മാ​യി ഡി.​ടി.​പി.​സി

മാ​ന​ന്ത​വാ​ടി: ഏ​ഷ്യ​യി​ലെ ത​ന്നെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ മാ​ന​ന്ത​വാ​ടി പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ർ​ശി​നി തേ​യി​ല​ത്തോ​ട്ട​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൈ​വെ​ച്ച് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (ഡി.​ടി.​പി.​സി).

അ​നു​ദി​നം ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ന്ന പ്രി​യ​ദ​ർ​ശി​നി​യെ ക​ര​ക​യ​റ്റാ​ൻ ഡി.​ടി.​പി.​സി​യാ​ണ് മു​ൻ​കൈ​യെ​ടു​ത്ത് രം​ഗ​െ​ത്ത​ത്തി​യ​ത്.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ജി​ല്ല​യെ സാ​മ്പ​ത്തി​ക ഉ​യ​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്കെ ക​ഴി​യൂ എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പു​തി​യ സം​രം​ഭ​ത്തി​ന് ഡി.​ടി.​പി.​സി തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.3000 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​സ്​​റ്റേ​റ്റി‍െൻറ മു​ഴു​വ​ൻ പ്ര​കൃ​തി ര​മ​ണീ​യ​ത​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

400 ഏ​ക്ക​റി​ൽ പ്ര​കൃ​തി ര​മ​ണീ​യ​മാ​യി കി​ട​ക്കു​ന്ന തോ​ട്ട​ത്തി​െൻറ ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി പ്ലാ​േ​ൻ​റ​ഷ​ൻ ടൂ​ർ, തേ​യി​ല ഏ​ങ്ങ​നെ ചാ​യ​പ്പൊ​ടി​യാ​ക്കി മാ​റ്റു​ന്നു എ​ന്നു​ള്ള​തും പ​ല ത​ര​ത്തി​ലു​ള്ള ചാ​യ​ക​ൾ രു​ചി​ച്ച് നോ​ക്കാ​നു​മു​ള്ള ഫാ​ക്​​ട​റി ടൂ​ർ, സാ​ഹ​സി​ക​ത ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ട്ര​ക്കി​ങ്, തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള സൈ​ക്ലി​ങ്​ എ​ന്നി​വ​യെ​ല്ലാ​മാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

താ​മ​സ സൗ​ക​ര്യ​ത്തി​നാ​യി വി​പു​ല സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ടീ ​കൗ​ണ്ടി​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ഞ്ചാ​രി​ക​ൾ​ക്ക് ടെൻറ്​ അ​ടി​ച്ച് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും.

പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മാ​ണ് പ​ദ്ധ​തി കൊ​ണ്ട് ഡി.​ടി.​പി.​സി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ന് ഏ​റ്റ​വും അ​ടു​ത്ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി പ്രി​യ​ദ​ർ​ശി​നി എ​സ്​​റ്റേ​റ്റ്​ മാ​റു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.



Tags:    
News Summary - DTPC with extensive tourism projects in Priyadarshini estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.