മാനന്തവാടി: സംഘടന തെരഞ്ഞെടുപ്പിനു ശേഷം മുസ് ലിം ലീഗ് മാനന്തവാടി മണ്ഡലം കമ്മിറ്റിയിൽ ഉണ്ടായിരിക്കുന്ന രൂക്ഷമായ ഭിന്നതയിൽ സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് സൂചന. മാനന്തവാടി മണ്ഡലത്തിന്റെ ചുമതലയുള്ള എം.സി. മായൻ ഹാജിക്ക് മുന്നിൽ നിരവധി പരാതികൾ ഇതിനോടകം എത്തിയതായാണ് പറയപ്പെടുന്നത്.. വിഘടിച്ചു നിൽക്കുന്ന ഇരു വിഭാഗവുമായി നേതൃത്വം ചർച്ച നടത്തിയേക്കും.
സംഘടന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനായിരുന്നു വിജയം. കെ.എം.ഷാജിപക്ഷമായിരുന്നു എതിരാളികൾ. പിന്നാലെ ഷാജിയെ ഒഴിവാക്കിക്കൊണ്ട് ഔദ്യോഗിക പക്ഷം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകാൻ തീരുമാനിച്ചതാണ് ഷാജിപക്ഷത്തെ ചൊടിപ്പിച്ചത്.
സമ്മേളനത്തിന്റെ ഔദ്യോഗിക ക്ഷണകത്ത് പോലും ഷാജി വിഭാഗം പാർട്ടി വിരുദ്ധ പ്രവർത്തനത്തിനുപയോഗിച്ചുവെന്നാണ് ആരോപണം ഇതിനെതിരെ വെള്ളമുണ്ട പൊലീസിൽ പരാതിയുമുണ്ട്. കെ.എം. ഷാജി വയനാടിന്റെ ചാർജില്ലാത്ത നേതാവായതിനാലാണ് പരിപാടിക്ക് ക്ഷണിക്കാത്തതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം.
നേതൃത്വത്തിന്റെ ഇടപെടൽ വിജയം കണ്ടില്ലെങ്കിൽ ഇരുപക്ഷത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങൾ തെരുവിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.