ഹോം ഐസൊലേഷന്‍ ചികിത്സയില്‍ കോവിഡ് മുക്തി നേടിയ കുടുംബത്തിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ മധുരം വിതരണം ചെയ്യുന്നു

ജില്ലയിലെ ആദ്യ ഹോം ഐസൊലേഷന്‍ ചികിത്സ വിജയകരം

മാനന്തവാടി: ജില്ലയില്‍ ആദ്യമായി ഹോം ഐസൊലേഷനില്‍ കോവിഡ് ചികിത്സ നടത്തിയ കുടുംബത്തിലെ അഞ്ചു പേർക്കും രോഗമുക്തി. പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള കുടുംബമാണ് പൂര്‍ണ രോഗമുക്തി നേടിയത്.

സെപ്റ്റംബർ 14നായിരുന്നു കുപ്പാടിത്തറ വൈശ്യന്‍ അസീസിനും ഭാര്യക്കും മക്കള്‍ക്കും മകളുടെ ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ പിടിപെട്ട രോഗത്തെ തുടര്‍ന്ന് അഞ്ചു പേരെയും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പിനിടെയാണ് പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. കിഷോര്‍കുമാര്‍ ഹോം ഐസൊലേഷന്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്.

അഞ്ചു പേര്‍ക്കും വീട്ടില്‍ തന്നെ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പി​െൻറയും ഗ്രാമപഞ്ചായത്തി​െൻറയും പിന്തുണ ഉറപ്പായതോടെയാണ് ജില്ലയിലാദ്യമായി ഈ രീതിയിലുള്ള ചികിത്സക്ക് കുടുംബം സന്നദ്ധമായത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്തും അയല്‍ക്കാരും കുടുംബത്തിന് ഭക്ഷണമുള്‍പ്പെടെ ആവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷി​െൻറ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ 24 മണിക്കൂറുമെന്ന വിധത്തില്‍ കുടുംബത്തിന് മരുന്നുകളെത്തിക്കുന്നതിലും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ജാഗ്രത പാലിച്ചു. എട്ടു ദിവസത്തെ ചികിത്സക്കുശേഷം നടത്തിയ പരിശോധനയില്‍ മുഴുവന്‍ പേരും കോവിഡ് നെഗറ്റിവായി. രോഗമുക്തി നേടിയ കുടുംബത്തിന് ജില്ല പഞ്ചായത്ത്​ പ്രസിഡൻറ് കെ.ബി. നസീമ, ഡോ. കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മധുരം വിതരണം ചെയ്തു. ജെ.എച്ച്.ഐമാരായ നസ്‌റിയ, ചാര്‍ളി, പ്രദീപ്കുമാര്‍, സ്​റ്റാഫ്‌ നഴ്‌സ് ലിയ തുടങ്ങിയവരാണ് സഹായങ്ങൾ ചെയ്തുകൊടുത്തത്.

Tags:    
News Summary - district's first home isolation treatment was successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.