കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി പ​ർ​ഷോ​ത്തം റു​പാ​ല​യി​ൽ​നി​ന്ന്​ രാ​ജ്യ​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ക്ഷീ​ര​സം​ഘ​ത്തി​നു​ള്ള അ​വാ​ർ​ഡ് ദീ​പ്തി​ഗി​രി ക്ഷീ​ര സം​ഘം പ്ര​സി​ഡ​ൻ​റ്​ എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്​​റ്റ​റും സെ​ക്ര​ട്ട​റി പി.​കെ. ജ​യ​പ്ര​കാ​ശും സ്വീ​ക​രി​ക്കു​ന്നു

ദീപ്തിഗിരിക്ക് മികച്ച ക്ഷീരസംഘത്തിനുള്ള ദേശീയ അവാർഡ്

മാ​ന​ന്ത​വാ​ടി: ഇ​ന്ത്യ​യി​ലെ മി​ക​ച്ച ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഗോ​പാ​ൽ ര​ത്ന അ​വാ​ർ​ഡ്​ വ​യ​നാ​ട്ടി​ലെ ദീ​പ്തി​ഗി​രി ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഏ​റ്റു​വാ​ങ്ങി.

മൂ​ന്നു​ ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങി​യ അ​വാ​ർ​ഡ് ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​വെ​ച്ച് കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന മ​ന്ത്രി പ​ർ​ഷോ​ത്തം റു​പാ​ല​യി​ൽ​നി​ന്ന്​ സം​ഘം പ്ര​സി​ഡ​ൻ​റ്​ എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്​​റ്റ​റും സെ​ക്ര​ട്ട​റി പി.​കെ. ജ​യ​പ്ര​കാ​ശു​മാ​ണ്​ ഏ​റ്റു​വാ​ങ്ങി​യ​ത്.

മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല മി​ക​ച്ച ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന ഈ ​വ​ർ​ഷ​ത്തെ ജി​ല്ല, മേ​ഖ​ല അ​വാ​ർ​ഡു​ക​ളും ദീ​പ്തി​ഗി​രി ക്ഷീ​ര​സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ക​ർ​ഷ​ക​രു​ടെ പി​ന്തു​ണ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് പ്ര​സി​ഡ​ൻ​റ്​ എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്​​റ്റ​ർ പ​റ​ഞ്ഞു.


Tags:    
News Summary - Deeptigiri get National Award for Best Dairy Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.