റേഷനരിയിൽ കണ്ടെത്തിയ പാമ്പി​െൻറ അവശിഷ്​ടം

റേഷനരിയിൽ ചത്ത പാമ്പി​െൻറ അവശിഷ്​ടം



മാനന്തവാടി: റേഷനരിയിൽ ചത്ത പാമ്പി​െൻറ അവശിഷ്​ടം കണ്ടെത്തി. വയനാട്​ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുതിരേരി ജോസ്കവല കരിമത്തിൽ പണിയ കോളനിയിലെ ബിന്നിക്കാണ് അരി ലഭിച്ചത്. ഒക്ടോബർ 28നാണ് തിടങ്ങഴിയിലെ റേഷൻ കടയിൽനിന്ന്​ 50 കിലോ അരി രണ്ടു ചാക്കുകളിലായി ലഭിച്ചത്. ഇതിൽ ഒരു ചാക്കിലെ അരി കഴിഞ്ഞതിനു​ശേഷം രണ്ടാമത്തേതിലേത്​ രണ്ടുദിവസം ഉപയോഗിച്ചു. വെള്ളിയാഴ്ച അരി എടുത്തപ്പോഴാണ് പാമ്പി​െൻറ അവശിഷ്​ടം കിട്ടിയത്. സംഭവം അറിഞ്ഞതിനെ തുടർന്ന് സപ്ലൈ ഓഫിസ് ജീവനക്കാർ ബിന്നിയുടെ വീട്ടിലും റേഷൻ കടയിലും എത്തി തെളിവെടുപ്പ് നടത്തി.

റേഷൻ കടക്കാരന് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മില്ലിൽനിന്ന്​ അരി പാക്ക് ചെയ്തപ്പോൾ സംഭവിച്ചതായിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. സംഭവം സംബന്ധിച്ച് ജില്ല സപ്ലൈ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബിന്നിക്ക്​ പകരം അരി നൽകുകയും ചെയ്തു.



Tags:    
News Summary - dead snake in the ration rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.