മാനന്തവാടി: 17കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാപാരി അറസ്റ്റിൽ. കാട്ടിക്കുളത്തെ വ്യാപാരിയും പാടിച്ചിറ സ്വദേശിയുമായ ജോസ് (54) നെയാണ് തിരുനെല്ലി പൊലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിയെ മുമ്പ് പുല്പള്ളിയില് വെച്ച് പീഡിപ്പിച്ച ഇയാള്‍ പിന്നീട് അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.