സ്വർണാഭരണത്തിന് അമിത പണിക്കൂലി ഈടാക്കിയതായി പരാതി

മാനന്തവാടി: സ്വർണാഭരണത്തിന് അമിത പണിക്കൂലി ഈടാക്കിയതായും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ സ്​റ്റേഷനിൽ എത്തിയ തന്നോട് പൊലീസ് അപമര്യാദയായി പെരുമാറിയതായും ഒഴക്കോടി ചിറപ്പുറത്ത് ഷോബിൻ ജോണി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

മാനന്തവാടിയിലെ ജ്വല്ലറിക്കെതിരെയാണ് പരാതി. ജ്വല്ലറിക്കാരന് അനുകൂലമായ സമീപനമാണ് പൊലീസ് സ്വികരിച്ചതെന്ന് ഇയാൾ പറഞ്ഞു. ഈ മാസം19നാണ് 24.38 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങിയത്. നാലു ഉരുപ്പടികൾക്കും യഥാക്രമം 20, 19, 18, 16 ശതമാനമാണ് പണിക്കൂലി ഈടാക്കിയത്. ജില്ലയിലെ മറ്റു ജ്വല്ലറികളിൽ ഇത് 5.5 ശതമാനം മുതൽ ഒമ്പതു ശതമാനം വരെയാണ്.

ഉയർന്ന തുക സംബന്ധിച്ച് സംസാരിക്കുന്നതിന് എത്തിയപ്പോൾ ജ്വല്ലറിക്കാർ ആക്ഷേപിക്കുകയാണുണ്ടായത്. ഇതുസംബന്ധിച്ച് എസ്.പിക്ക് പരാതി നൽകിയെന്നും ഷോബിൻ പറഞ്ഞു.

Tags:    
News Summary - Complaint that excessive labor was charged for gold jewelery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.