മാനന്തവാടി: മലയോര ഹൈവേ റോഡ് നിർമാണ പ്രവർത്തിയുടെ ഭാഗമായി മാനന്തവാടി നഗരത്തിൽ ഏർപെടുത്തിയ ട്രാഫിക് നിയന്ത്രണം ബുധനാഴ്ച മുതൽ പുന:ക്രമീകരിച്ചു. രാവിലെ 8.30 മുതലാണ് പുനക്രമീകരണം.
നാലാം മൈൽ, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡ്, എൽ.എഫ് ജങ്ഷൻ, കോഴിക്കോട് റോഡ്, താഴെയങ്ങാടി വഴി തിരികെ പോകേണ്ടതാണ്.
മൈസൂർ റോഡ്, വള്ളിയൂർക്കാവ് റോഡ്, തലശേരി റോഡ്, തവിഞ്ഞൽ റോഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പോസ്റ്റ് ഓഫിസ് ജങ്ഷൻ, താഴെയങ്ങാടി വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തുടർന്ന് എൽ.എഫ് ജങ്ഷൻ, കോഴിക്കോട് റോഡ് വഴി തിരികെ പോകേണ്ടതുമാണ്.
കല്ലോടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ തഴെയങ്ങാടി ബെപാസ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് എൽ.എഫ് ജങ്ഷൻ, കോഴിക്കോട് റോഡ് വഴി തിരികെ പോകേണ്ടതുമാണ്.
സെൻറ് ജോസഫ് ഹോസ്പിറ്റൽ റോഡ് നിർമാണം പൂർത്തിയാവാത്തതിനാൽ നിർമാണം പൂർത്തീകരിക്കുന്ന മുറക്ക് റോഡ് ഗതാഗതയോഗ്യമാക്കുന്നതാണ്.
കോഴിക്കോട് റോഡിലെ ഓട്ടോ സ്റ്റാൻഡ് പഴയതുപോലെ പ്രവൃത്തിക്കും. എന്നാൽ ഗാന്ധിപാർക്ക്, മൈസൂർ റോഡ്, താഴെയങ്ങാടി റോഡ് എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡുകൾ മറ്റു സ്റ്റാൻഡുകളിൽ വച്ച് സർവീസ് നടത്തേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.