സെമിത്തേരി തകർത്ത സംഭവം: യുവാവ്​ അറസ്റ്റിൽ

മാ​ന​ന്ത​വാ​ടി: സെ​മി​ത്തേ​രി അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ഴ​ക്കോ​ടി പൊ​ന്നാ​റ്റി​യി​ൽ ഡോ​ണി​ഷ് ജോ​ർ​ജ് (33)നെ​യാ​ണ് മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി 15ന്​ ​രാ​ത്രി​യി​ലാ​ണ് ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​ക​ളു​ടെ സ്ലാ​ബു​ക​ളും കു​രി​ശ്ശ​ടി​ക​ളും രൂ​പ​ങ്ങ​ളും ത​ക​ർ​ത്ത​ത്.

തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്ത് പ​തി​ഞ്ഞ കാ​ൽ​പാ​ദം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്.

മാ​ന​ന്ത​വാ​ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എം. അ​ബ്ദു​ൽ ക​രീം, എ​സ്.​ഐ ബി​ജു ആ​ൻ​റ​ണി, എ.​എ​സ്.​ഐ എം. ​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Cemetery demolition: Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.