ആ​ദി​ത്യ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ

മലയാള മധുരം നുകരാൻ ബിഹാറി ബാലനും

മാ​ന​ന്ത​വാ​ടി: ചു​റ്റും കൂ​ടി​നി​ൽ​ക്കു​ന്ന പു​തി​യ കൂ​ട്ടു​കാ​ർ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ആ​ദി​ത്യ​ന് മ​ന​സ്സി​ലാ​യി​ല്ല. എ​ന്നാ​ൽ, ബ​ലൂ​ണു​ക​ളും മി​ഠാ​യി​ക​ളു​മാ​യി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കൂ​ടി​യ​പ്പോ​ൾ സ്നേ​ഹ​ത്തി‍െൻറ ഭാ​ഷ മ​ന​സ്സി​ലാ​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല. ദേ​ശ​വും ഭാ​ഷ​യും സം​സ്കാ​ര​വും വേ​റെ​യാ​ണെ​ങ്കി​ലും ര​ണ്ടു വ​യ​സ്സു​കാ​ര​ൻ ആ​ദി​ത്യ​രാ​ജ് ഇ​നി മു​ത​ൽ ക​ണി​യാ​രം അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന് മ​ല​യാ​ള​ത്തി‍െൻറ മാ​ധു​ര്യം നു​ക​രും. ബി​ഹാ​റി​ലെ സെ​ന്തു​കു​മാ​റി‍െൻറ​യും വ​ന്ദ​ന​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ് ആ​ദി​ത്യ​രാ​ജ് .

പ്ര​വേ​ശ​നോ​ത്സ​വ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ ക​ണി​യാ​രം അം​ഗ​ൻ​വാ​ടി​യു​ടെ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് അ​റി​വി‍െൻറ മാ​ധു​ര്യം നു​ക​രാ​ൻ ര​ക്ഷി​താ​ക്ക​ളു​ടെ കൈ​പി​ടി​ച്ചെ​ത്തി​യ​ത്. പൂ​ക്ക​ളും ബ​ലൂ​ണും ക​ട​ലാ​സ് തൊ​പ്പി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ന​ല്‍കി ആ​ദി​ത്യ​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വാ​ഗ​ത​രെ സം​ഘാ​ട​ക​ര്‍ സ്വീ​ക​രി​ച്ചു.

ഒ​മ്പ​തു മാ​സ​മാ​യി കേ​ര​ള​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സെ​ന്തു​കു​മാ​ർ നാ​ലു ദി​വ​സം മു​മ്പാ​ണ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. 'ബി​ഹാ​റി​ല്‍ പ​ണ​മു​ള്ള​വ​ന് മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കു. എ​ന്നാ​ല്‍, കേ​രള​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ല . ഇ​വി​ടെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് സ​ര്‍ക്കാ​ര്‍ എ​ല്ലാ സൗ​ക​ര്യ​വു​മൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി - സെ​ന്തു​കു​മാ​ര്‍ പ​റ​ഞ്ഞു. ബി​ഹാ​റി​ല്‍ മൂ​ന്നാം ക്ലാ​സ് വ​രെ പ​ഠി​ച്ച മൂ​ത്ത മ​ക​ള്‍ അ​നു​സു​പ്രി​യ​യേ​യും പൊ​തു വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ത്തു പ​ഠി​പ്പി​ക്കാ​നാ​ണ് കു​ടും​ബ​ത്തി‍െൻറ തീ​രു​മാ​നം. പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ​വ​രെ കൗ​ണ്‍സി​ല​ർ​മാ​രാ​യ സു​നി ഫ്രാ​ന്‍സി​സ്, ഷൈ​നി ജോ​ര്‍ജ്, അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക ര​മ​ണി മ​ധു, അം​ഗ​ൻ​വാ​ടി വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ​ന്‍.​ആ​ര്‍. അ​നീ​ഷ്, എ.​കെ. റൈ​ഷാ​ദ് , വി.​കെ. ഷാ​ജി, സു​ധീ​ഷ് ക​ണി​യാ​രം എ​ന്നി​വ​ര്‍ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Tags:    
News Summary - bihari boy anganwadi admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.