സതീശൻ
Posted On
date_range Updated On
date_range വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മാനന്തവാടി: മധ്യവയസ്കയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോഡ്രൈവറായ പനവല്ലി പുളിമൂട്കുന്ന് കോട്ടമ്പത്ത് വീട്ടിൽ സതീശനാണ് (25)അറസ്റ്റിലായത്. വിധവയായ വീട്ടമ്മ തനിച്ചായ സമയം നോക്കി സതീശൻ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. വീട്ടമ്മ ബഹളം വെച്ചപ്പോൾ പ്രതി ഇറങ്ങിയോടി. രണ്ട് ദിവസം മുമ്പാണ് സംഭവം. തിരുനെല്ലി പൊലീസ് ഇൻസ്പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.