കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; 190 കിലോഗ്രാമും രണ്ട് ആഡംബര കാറുകളുമായി നാലുപേർ പിടിയിൽ

കുമളി: കഞ്ചാവുമായി നാലുപേർ പിടിയിൽ. ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവാണ് തമിഴ് നാട് പൊലീസ് പിടികൂടിയത്. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ആഢംബര കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ രാമനാഥപുരം സ്വദേശി കാളീശ്വരനായുള്ള (34) പൊലീസ് അന്വേഷണം തുടരുകയാണ്.

ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ രണ്ട് കാറുകളിലുമായി രണ്ട് കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 190 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 190 kg Ganja Seized En Route to Kerala: Four Arrested, Luxury Cars Confiscated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.