മോഷണം നടന്ന കൂർക്കഞ്ചേരിയിലെ വീട്ടിൽ വാതിൽ കുത്തിപ്പൊളിച്ചത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ
അടച്ചിട്ട വീട്ടില്‍നിന്ന് 55 പവനും മൂന്നര ലക്ഷം രൂപയും മോഷ്ടിച്ചു
തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവനും മൂന്നര ലക്ഷം രൂപയും മോഷ്ടിച്ചു. ഉണ്ണിപിള്ള ഹസന്‍അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസന്‍ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സ്വര്‍ണം നഷ്ടപ്പെട്ടതും അറിഞ്ഞത്.
കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ് കൃത്യമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ച ഒന്നരയോടെ വീടിന്റെ മതില്‍ ചാടിക്കടന്ന് മുഖംമറച്ച് കൈയില്‍ ഗ്ലൗസിട്ട ഒരാള്‍ എത്തുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാനവാതില്‍ തുറന്നാണ് അകത്തുകടന്നത്. ഇരുനില വീടിന്റെ രണ്ടു നിലകളിലെയും അലമാരകള്‍ കുത്തി തുറന്നിട്ട നിലയിലാണ്. സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയായിരുന്നു. വീട്ടിലെ രണ്ട് സി.സി.ടി.വി കാമറകളില്‍ ഒന്ന് നശിപ്പിച്ചിട്ടുണ്ട്. വായ്പ അടയ്ക്കാന്‍ നീക്കിവെച്ചിരുന്ന തുകയാണ് മോഷ്ടിച്ചത്. തിങ്കളാഴ്ചയായിരുന്നു തുക അടയ്ക്കേണ്ടിയിരുന്നത്. ഇതു വലിയ മാനസിക ബുദ്ധിമുട്ടിനിടയാക്കിയെന്ന് ഹസന്‍ അലി പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ കുടുംബാംഗങ്ങളുടേതാണ്.
ഞായറാഴ്ച വൈകീട്ട് ഹസന്‍ അലി കൂര്‍ക്കഞ്ചേരിയില്‍ എത്തിയെങ്കിലും സഹോദരന്റെ വീട്ടിലാണ് താമസിച്ചത്. എ.സി.പി പി.ആര്‍. ബിജോയിയുടെ നേതൃത്വത്തില്‍ നെടുപുഴ പൊലീസും സ്‌പെഷല്‍ സ്‌ക്വാഡും വീട്ടിലെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു. ചേലക്കോട് വില്ലേജ് ഓഫിസ് പരിസരത്തെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം 95,000 രൂപ മോഷ്ടിച്ചിരുന്നു. 14ന് വീടു പൂട്ടി പോയതാണ്. 19ന് തിരികെയെത്തുമ്പോള്‍ മോഷണം ശ്രദ്ധയില്‍ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.