മാ​ർ​ലോ​ൺ

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തൊടുപുഴ: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. കുളമാവ് കോച്ചേരിൽ മാർലോൺ മാനുവൽ (30) ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുളമാവ് പൊലീസ് സബ് ഇൻസ്പെക്ടർ ടി.ആർ പ്രമോദിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിൽ 130 ഗ്രാം ഉണക്ക കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ചുവെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

അസി. സബ് ഇൻസ്പെക്ടർമാരായ സുധീഷ്, ഷിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ്‌ ഷെമീർ, നൈനാൻ കെ. സ്കറിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ‘ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’എന്ന പൊലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പരിശോധന.

Tags:    
News Summary - Youth arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.