പി.കെ.കാളൻ കോളജിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധം
മാനന്തവാടി: സർക്കാർ നിയന്ത്രണത്തിലുള്ള കോളജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രിൻസിപ്പലിനെ നിയമിച്ച സംഭവത്തിൽ അപേക്ഷകൻ പരാതിയുമായി രംഗത്ത്. കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള മാനന്തവാടി പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അൈപ്ലഡ് സയൻസ് പ്രിൻസിപ്പൽ തസ്തികയിലേക്ക് രണ്ട് അപേക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നിർദേശിക്കപ്പെട്ട വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തനിക്ക് അർഹതപ്പെട്ട പ്രിൻസിപ്പൽ തസ്തിക നൽകാത്തതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷകൻ ഉന്നത കേന്ദ്രങ്ങളിൽ പരാതി നൽകിയത്.
പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷ നൽകിയ കൽപറ്റ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ മാനന്തവാടി വേമോം സ്വദേശി കെ.എം. ജോസാണ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറ് (ഐ.എച്ച്.ആർ.ഡി) ഡയറക്ടർക്ക് പരാതി നൽകിയത്.
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജിൽ താൽക്കാലിക പ്രിൻസിപ്പൽ ഒഴിവിലേക്ക് ഗവ., എയ്ഡഡ് കോളജിൽനിന്ന് റിട്ടയർ ചെയ്ത പ്രിൻസിപ്പൽ, പ്രഫസർ എന്നിവരിൽനിന്ന് ആഗസ്റ്റ് 21നാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ, പ്രിൻസിപ്പലോ, പ്രഫസറോ, വകുപ്പ് തലവൻ പോലുമോ ആകാത്ത സ്വകാര്യ കോളജ് അധ്യാപികയെ ഈ പദവിയിലേക്ക് നിയമനം നടത്തിയതായി അറിയുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
ഗവർണർക്കും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കും പരാതി നൽകുമെന്നും ജോസ് പറഞ്ഞു.അൈപ്ലഡ് സയൻസ് കോളജ് പ്രിൻസിപ്പലായി മുൻ സിൻഡിക്കേറ്റ് മെംബറും അസോ. പ്രഫസറുമായ ഡോ. എ.ആർ. സുധാദേവിയെയാണ് നിയമിച്ചത്. പുതിയ പ്രിൻസിപ്പൽ ബുധനാഴ്ച ചുമതലയെടുക്കുകയും ചെയ്തിരുന്നു.
പ്രിൻസിപ്പൽ നിയമനം; യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
മാനന്തവാടി: യോഗ്യതയില്ലാത്ത ആളെ പ്രിൻസിപ്പലായി നിയമിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പി.കെ. കാളൻ കോളജ് ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ദിവസമാണ് പിൻവാതിൽ നിയമനം നടന്നത്. ഉപരോധത്തെ തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചയിൽ നിയമനം പുനഃപരിശോധിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. തീരുമാനം നടപ്പാക്കിയില്ലെങ്കിൽ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. സമരം ഡി.സി.സി സെക്രട്ടറി എ.എം. നിഷാന്ത് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അസീസ് വാളാട്, എം.ടി. ജിബിൻ, ഷംസീർ അരണപ്പാറ, സുശോബ് ചെറുകുമ്പം, ബൈജു പുത്തൻപുര, അബ്ദുല്ല പാണ്ടിക്കടവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.