കെല്ലൂരിൽ കണ്ടെത്തിയ അരിച്ചാക്കുകൾ

മാനന്തവാടി: കെല്ലൂരിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്നു കടത്തിയ റേഷനരി പിടികൂടിയ സംഭവത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും റവന്യൂ അധികൃതരുടെയും പരിശോധന പൂർത്തിയായി. പിടികൂടിയത് റേഷനരി തന്നെയാണെന്ന് സ്ഥിരീകരിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് അരി പിടികൂടിയത്. ഇത് മൊക്കത്തെ സപ്ലൈ​േകാ ഗോഡൗണില്‍നിന്ന്​ കടത്തിയ അരിതന്നെയെന്ന് കണ്ടെത്തി.

രണ്ടുദിവസമായി നടത്തിയ സ്​റ്റോക്ക് പരിശോധനയില്‍ എട്ട് ടണ്ണോളം പുഴുക്കലരിയുടെ കുറവാണ് കണ്ടെത്തിയത്. റേഷനരി തട്ടിപ്പുമായി ബന്ധപ്പെട്ട് കരാറുകാരനുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നടപടിയുണ്ടാവും. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും വിജിലന്‍സ് പൊലീസ് വിഭാഗവും സംയുക്തമായാണ് സ്‌റ്റോക്ക് പരിശോധന നടത്തിയത്. പൊതുപ്രവര്‍ത്തകരും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് പിടികൂടിയ അരി ഗോഡൗണില്‍നിന്നും എത്തിച്ച് ചാക്ക് മാറ്റി പൊതുവിപണിയില്‍ വില്‍പന നടത്താനായിരുന്നുവെന്നാണ് നിഗമനം.

പരിശോധന പൂര്‍ത്തിയായതോടെ സപ്ലൈകോ ഗോഡൗണ്‍ കരാറുകാരനെതിരെയും കൂട്ടുനിന്നവര്‍ക്കെതിരെയും നടപടികളുണ്ടാവും. ഇതിന് പുറമെ അരി നഷ്​ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി പൊതുവിതരണ വകുപ്പ് പൊലീസിന് കൈമാറും. റേഷനരി കടത്തിയവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്ത് അന്വേഷണം നടത്തിയാല്‍ കൂടുതല്‍ പേര്‍ പ്രതികളാവുമെന്നാണ് സൂചന. പൊലീസ് വിജിലന്‍സ് വിഭാഗത്തിെൻറ അന്വേഷണവും നടപടികളുമുണ്ടാവും.

Tags:    
News Summary - 8000 kg rations seized illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.