Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: മയക്കുമരുന്നു ഗുളികകളുമായി യുവാവും യുവതിയും പിടിയിൽ. മുട്ടിൽ നോർത്ത് വില്ലേജ് സുന്ദരിമുക്കിലെ കൊട്ടാരം ഹൗസിൽ മുഹമ്മദ്ഷാഫി (35) കൊളവയലിലെ കാവിലപ്പറമ്പിൽ വീട്ടിൽ സാജിത (42) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 40 അതിമാരക മയക്കുമരുന്ന്ഗുളികൾ കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ്സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല ലഹരിവിരുദ്ധ പൊലീസ് സേനാംഗങ്ങളും മീനങ്ങാടി എസ്.ഐ പി.സി. സജീവനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരിയിൽനിന്ന് കൽപറ്റയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് മീനങ്ങാടി പൊലീസ് സ്റ്റേഷനു സമീപം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഇവർ മയക്കുമരുന്ന് അടക്കം പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.