പ്രതീകാത്മക ചിത്രം

ലോട്ടറി തട്ടിപ്പ്: പ്രതികളെയും കൊണ്ട് 'വട്ടം കറങ്ങി' പൊലീസ്

വൈത്തിരി: ലോട്ടറി തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതികളെയും കൊണ്ട് വൈത്തിരി പൊലീസ് കറങ്ങിയത് ഒരുദിവസം. നാലിന് ഉച്ചക്കുശേഷം മൂന്നിനാണ് കേസുമായി ബന്ധപ്പെട്ട് നാലു പ്രതികൾ ആദ്യം പിടിയിലാകുന്നത്. സംഘത്തിലെ മൂന്നുപേരെക്കൂടി രാത്രിയോടെ പൊലീസ് കസ്​റ്റഡിയിലെടുത്തു.

പ്രതികളുടെ വൈദ്യപരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ കഴിഞ്ഞ്​ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നത് അർധരാത്രി ഒന്നരക്കും.നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ജയിലിനു പകരമുള്ള താൽക്കാലിക കോവിഡ് സെൻററിലെത്തുന്നത് പുലർച്ചെ മൂന്നോടെയാണ്.

എന്നാൽ, സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു കോവിഡ് സെൻററിലെ ഉദ്യോഗസ്ഥർ പ്രതികളെ സ്വീകരിക്കാൻ തയാറായില്ല. മജിസ്​ട്രേറ്റി​െൻറ വാറൻറ് ഉത്തരവ് കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഉത്തരവിൽ അഞ്ചാം തീയതി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതിനാൽ ആറു മണിക്കു ശേഷം മാത്രമേ പ്രവേശിപ്പിക്കാനാകൂ എന്നുമായിരുന്നു ജയിൽ അധികൃതരുടെ നിലപാട്.

പൊലീസുകാർ കേസി​െൻറ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും ജയിൽ ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലത്രേ. ഇതുമൂലം പ്രതികളെയുംകൊണ്ട് പൊലീസ് വാഹനത്തിൽ റോഡരികിൽ മറ്റു സുരക്ഷകളൊന്നുമില്ലാതെ കഴിച്ചുകൂട്ടിയത് മൂന്നു മണിക്കൂറിലധികം. കടുത്ത സുരക്ഷ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തലേന്ന് രാവിലെ ജോലിക്കു കയറിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.