വൈത്തിരി: വയനാട് ചുരത്തിൽ ടയർ പൊട്ടി ബ്രേക്ക് നഷ്ടപ്പെട്ട ചരക്കുലോറി ഇരുമ്പ് ബാരിക്കേഡിൽ തട്ടി നിന്നതുമൂലം ഒഴിവായത് വൻ ദുരന്തം. ബാരിക്കേഡിൽ തട്ടി നിന്നതുമൂലം കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നേമുക്കാലിനാണ് സിമന്റ് ലോഡുമായി കർണാടകയിൽനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മൾട്ടി ആക്സിൽ ലോറി അപകടത്തിൽപെട്ടത്. 2019ൽ ഒമ്പതാം വളവിൽനിന്ന് നിയന്ത്രണം വിട്ട് ഗർത്തത്തിലേക്ക് ചരക്കു ലോറി മറിഞ്ഞ് ക്ലീനർ മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.