കൽപറ്റ: 'നല്ലഭക്ഷണം നാടിന്റെ അവകാശം' ഭക്ഷണശാലകള്‍ക്ക് ഇനി ഹൈജീന്‍ സര്‍ട്ടിഫിക്കറ്റും. ഭക്ഷ്യസുരക്ഷാവകുപ്പും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയും (എഫ്.എസ്.എ.ഐ) നടപ്പിലാക്കുന്ന ഹൈജീന്‍ സ്റ്റാര്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 ഹോട്ടലുകള്‍ക്ക് ലഭിച്ചു. ബാക്കിയുള്ളവ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്താകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ഇതില്‍ 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ഇതിനകം ലഭിച്ചു.
പദ്ധതിയുടെ ഭാഗമായി ഹോട്ടലുകള്‍, സ്വീറ്റ് ഷോപ്പുകള്‍ എന്നിവക്കാണ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത്. മൂന്നു മുതല്‍ അഞ്ചു സ്റ്റാര്‍ വരെയാണ് റേറ്റിങ് നല്‍കുക. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷമായിരിക്കും അര്‍ഹതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്റഗറിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിലുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീസ്റ്റാര്‍ റേറ്റില്‍ ഉള്ളവ യെല്ലോ കാറ്റഗറിയിലും ഉള്‍പ്പെടും.
ത്രീസ്റ്റാറിന് താഴെയുള്ള സ്ഥാപനങ്ങള്‍ക്ക് റേറ്റിങ് നല്‍കില്ല. സ്ഥാപനത്തില്‍നിന്ന് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, വൃത്തി തുടങ്ങി നാല്‍പതോളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് റേറ്റിങ് നല്‍കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി പുതുതായി പുറത്തിറക്കുന്ന മൊബൈല്‍ ആപ് വഴി റേറ്റിങ് ലഭിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തിന് അടുത്തുള്ള ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങള്‍ ഏതെന്നും ഈ ആപ്പിലൂടെ കണ്ടെത്താന്‍ സാധിക്കും. രണ്ടു വര്‍ഷത്തേക്കാണ് ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതിനുശേഷം ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് റേറ്റിങ് നിലനിര്‍ത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.