അറസ്റ്റിലായവർ
Posted On
date_range Updated On
date_range കാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കൽപറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും സംഘവും കൽപറ്റയിൽ നടത്തിയ റെയ്ഡിൽ കാൽ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.
ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. കണിയാമ്പറ്റചിത്രമൂല കച്ചേരി പറമ്പിൽ കെ. സലാം, കൽപറ്റ പൂളക്കുന്ന് താമരക്കൊല്ലി വീട്ടിൽ ടി.എ. ജോസ് എന്നിവരാണ് പിടിയിലായത്. ഇരുവരും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജോസിന് കഞ്ചാവ് എത്തിച്ച് നൽകുന്ന നിയാസ് എന്നയാൾക്ക് വേണ്ടി എക്സൈസ് തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.